---
title: "സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടയിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റതായി സംശയം; കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു"
english_title: "Thamarassery Chalakkara Govt UP School Student Snake Bite Suspected Hospitalized"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383918/ thamarassery-chalakkara-govt-up-school-student-snake-bite-suspected"
published_at: "2026-09-23T15:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3a054de764_thamarassery-chalakkara-govt-up-school-student-snake-bite-suspected.jpg"
keywords: ["Thamarassery Snake Bite", "Chalakkara Govt UP School", "Kozhikode Medical College", "Student Hospitalized"]
---

# സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടയിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റതായി സംശയം; കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

> **Lead Summary:** **താമരശേരി: **താമരശേരി ചാലക്കര ഗവ യുപി സ്കൂളിൽ വെച്ച് വിദ്യാർഥിക്ക് പാമ്പുകടിയേറ്റതായി സംശയം. ആറാം ക്ലാസ് വിദ്യാർഥി അഹിയാൻ മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**താമരശേരി: **താമരശേരി ചാലക്കര ഗവ യുപി സ്കൂളിൽ വെച്ച് വിദ്യാർഥിക്ക് പാമ്പുകടിയേറ്റതായി സംശയം. ആറാം ക്ലാസ് വിദ്യാർഥി അഹിയാൻ മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ച 12 മണിയോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം ഇടവേളയ്ക്ക് സ്കൂൾ ​ഗ്രൗണ്ടിൽ പോയി തിരിച്ചെത്തിയപോഴാണ് അഹിയാനിന്റെ കാലിൽ പാമ്പുകടിയേറ്റതു പോലെയുള്ള രണ്ട് മുറിപ്പാടുകൾ കണ്ടെത്തിയത്. തുടർന്ന് അധ്യാപകർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

English Summary:

Suspected snake bite for a student at Thamarassery Chalakkara Govt UP School. Sixth standard student Ahiyan Mohammed was hospitalized. The incident happened around 12 pm on Wednesday when he returned from school ground during interval and two wound marks like snake bite were found on his leg. Teachers rushed him to Thamarassery Taluk Hospital and later shifted to Kozhikode Medical College Hospital after primary treatment.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383918/ thamarassery-chalakkara-govt-up-school-student-snake-bite-suspected)